Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » » ജില്ലയ്ക്ക് അഭിമാനമായി ഇരട്ട സഹോദരിമാര്‍ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മികച്ച വിജയം

ജില്ലയ്ക്ക് അഭിമാനമായി ഇരട്ട സഹോദരിമാര്‍ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മികച്ച വിജയം

Written By Muhimmath News on Friday, 1 June 2018 | 10:02

കാസര്‍കോട്: സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മികച്ച വിജയം നേടി ഇരട്ട സഹോദരിമാര്‍ കാസര്‍കോടിന് അഭിമാനമായി. കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ സിയാ മാഹിനും സിബാ മാഹിനുമാണ് അഭിമാനകരമായ നേട്ടം കൊയ്തത്. 

സിയാ മാഹിന് അഖിലേന്ത്യാ തലത്തില്‍ ഒന്നാംറാങ്ക് നഷ്ടമായത് വെറും ഏഴ് മാര്‍ക്കിന്റെ വ്യത്യാസത്തിലാണ്. 500ല്‍ 492 മാര്‍ക്ക് (98.4 ശതമാനം) നേടിയാണ് സിയ കാസര്‍കോടിന് അഭിമാനമായത്. ഇരട്ട സഹോദരി സിബാ മാഹിന്‍ 97 ശതമാനം മാര്‍ക്ക് നേടി. സിയാ മാഹിന് കണക്കില്‍ നൂറ് മാര്‍ക്കും സിബാ മാഹിന് ഹിന്ദിയില്‍ നൂറ് മാര്‍ക്കുമുണ്ട്. പ്രത്യേക ട്യൂഷനോ മറ്റോ കൂടാതെയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. 

കാസര്‍കോട് യുണൈറ്റഡ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ ഡോ. മാഹിന്‍ പി. അബ്ദുല്ലയുടേയും കൊളങ്കര ജുനൈദയുടെയും മക്കളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved