Latest News :
...
Home » , » ദാറുല്‍ ഇഹ്‌സാന്‍ പഠനാരംഭം 23 ന്

ദാറുല്‍ ഇഹ്‌സാന്‍ പഠനാരംഭം 23 ന്

Written By Muhimmath News on Wednesday, 20 June 2018 | 09:50
























ബദിയഡുക്ക: റമളാന്‍ അവധിക്ക് ശേഷം ജൂണ്‍ 23ന് ശനിയാഴ്ച ക്ലാസുകള്‍ ആരംഭിക്കും.പുതിയ അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ ,പ്ലസ് ടു ,ഡിഗ്രി ക്ലാസുകള്‍ 23 ന് ആരംഭിക്കും. നിര്‍ദ്ദിഷ്ട ഡിഗ്രി ക്ലാസുകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത സൈക്കോളജി സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളും നല്‍കും. 

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്. സി കോച്ചിംഗ് ക്ലാസ്സുകളും നല്‍കും. വിദ്യാര്‍ത്ഥികളുടെ കരിയര്‍ എബിലിറ്റി തിരച്ചറിഞ്ഞു കൊണ്ട് ക്രമീകരിച്ച  ദാറുല്‍ ഇഹ്‌സാന്‍ ദഅവാ കോളജ് സിലബസില്‍  പദ്ധതിയില്‍  ആത്മീയ ക്ലാസുകള്‍ക്കും ഭൗതിക മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. 

എഴുത്ത്, കല, പ്രസംഗം, ടീച്ചിംഗ്  ട്രൈയ്‌നിംഗ് പരിശീലന ക്ലാസുകള്‍ സമയ ബന്ധിതമായി സംഘടിപ്പിക്കും. എല്ലാ ബാച്ചുകള്‍ക്കും ക്ലാസുകള്‍ 23 ന് തുടങ്ങുന്നതിനാല്‍ 22 ന് എല്ലാ വിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് ദാറുല്‍ ഇഹ്‌സാന്‍ ഓഫിസ് സെക്രട്ടറി അറിയിച്ചു.

കര്‍മ്മ പരിപാടികള്‍ക്ക് ബഷീര്‍ സഖാഫി കൊല്ല്യം, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ഹാരിസ് സഖാഫി കൊമ്പോട്, സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved