Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

Written By Muhimmath News on Thursday, 28 June 2018 | 19:01


കോഴിക്കോട്: പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ്. തന്റെ പേര് പറഞ്ഞ് സംഘടനയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും എ.എം.എംഎയിലേക്ക് അയച്ച കത്തില്‍ ദിലീപ് പറഞ്ഞു.

'കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു' എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്.


മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന എ.എം.എം.എ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു എന്നും ദിലീപ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved