Latest News :
...
Home » , , » വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ട്രംപ് തിരുത്തി; അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി

വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ട്രംപ് തിരുത്തി; അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി

Written By Muhimmath News on Thursday, 21 June 2018 | 12:34
























ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും എന്നാല്‍ കുടുംബത്തെ വേര്‍പിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കുട്ടികളെ വേര്‍പെടുത്താനുള്ള വിവാദ നീക്കത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തിരുത്ത്.

അനധികൃത കുടിയേറ്റക്കാരെ ജയിലില്‍ അടയ്ക്കുന്നതിന് മുന്നോടിയായി കൈകുഞ്ഞുങ്ങളെ അടക്കം അച്ഛനമ്മമാരില്‍ നിന്നും വേര്‍പെടുത്തുന്ന അമേരിക്കയുടെ കിരാതനടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തു വന്നിരുന്നു.

കൈകുഞ്ഞുങ്ങളെയും വിദ്യാര്‍ത്ഥികളെയും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലേക്ക് മാറ്റുകയായിരുന്നു. ലോക വ്യാപകമായി അമേരിക്കക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.  അമേരിക്കന്‍ ജനതയും ട്രംപിന്റെ ഭാര്യ മെലാനിയയും ട്രംപിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തതിന് ശേഷം ട്രംപ് തന്നെ തീരുമാനം പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved