കൊല്ലം: കരുനാഗപ്പള്ളിയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പാവുമ്പ സ്വദേശികളായ നിബു(6), അഡോണ്‍(5) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്ബിജി ദമ്പതിമാരുടെ മകനാണ് നിബു. തേജസില്‍ ജോര്ജ്കുട്ടിമിനി ദമ്പതിമാരുടെ മകനാണ് അഡോണ്‍. പാവുമ്പ അമൃത സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.