Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. 

കെ.എസ്.ഇ.ബി വന്‍ നഷ്ടത്തിലാണ്. 7300 കോടിയുടെ കടബാധ്യത വൈദ്യുതി ബോര്‍ഡിനുണ്ട്. ഇത് മറികടക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് വഴികളില്ല. നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പ്രതിസന്ധി തുടര്‍ന്നാല്‍ സ്വാഭാവികമായ നിരക്ക് വര്‍ദ്ധനവ് വേണ്ടിവരും. ബോര്‍ഡിന് പിടിച്ചു നില്‍ക്കാന്‍ അതു മാത്രമേ വഴിയുള്ളൂവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 70 ശതമാനം വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങുകയാണ്. ജല അതോറിറ്റിയടക്കം പൊതുമേഖല സ്ഥാപനങ്ങള്‍ കോടികളുടെ കുടിശ്ശികയാണ് വൈദ്യുതി ബോര്‍ഡിന് തീര്‍ക്കാനുള്ളത്. ചെലവുകള്‍ വര്‍ധിക്കുകയാണ്. നിരക്ക് വര്‍ധന ബോര്‍ഡിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. വൈദ്യുതി ഇല്ലാത്ത ഒരു നിമിഷം പോലും ആലോചിക്കാനാവില്ല. മുടങ്ങാതെ നല്‍കുകയും വേണം. ഇക്കാര്യത്തില്‍ വേറൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ഉപഭോക്താക്കള്‍ സഹകരിക്കേണ്ടി വരുമെന്നും എം.എം മണി പറഞ്ഞു.

Leave A Reply