Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Pageഅബുദാബി: ലോക മുസ്‌ലിംകള്‍ പുതിയകാലത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം ആത്മീയ ഉണര്‍വിലൂടെ മാത്രമാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായെത്തിയ അദ്ദേഹം അബുദാബി നാഷനല്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
ഇസ്‌ലാമിക നിഷ്ഠയിലും ആത്മീയതയിലും അതിഷ്ഠിതമായ ജീവിതം നയിച്ച വേളകളിലൊക്കെ മുസ്‌ലിം സമൂഹത്തിനു വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ട്. മുന്‍കാല സലഫുകളുടെയും ആത്മജ്ഞാനികളുടെയും ജീവിതത്തില്‍ നിന്ന് അത്തരം ധാരാളം ഏടുകള്‍ വായിച്ചെടുക്കാനാവും. ലോകത്തിനു വെളിച്ചവും സന്മാര്‍ഗവും പ്രധാനം ചെയ്യുന്ന മതമാണു ഇസ്‌ലാം. എന്നാല്‍ അതിന്റെ വക്താക്കളായി പില്‍ക്കാലത്ത് വന്നവര്‍ ചെയ്തുവെക്കുന്ന തിന്മകള്‍ കാരണം സമൂഹത്തിനു ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നു എന്നത് നിരവധി ചരിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാനാവും. തെറ്റുകളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതിലൂടെ സമൂഹം ഇല്ലാതാവുന്നതിന്റെ കഥകള്‍ കാണാനാവും. 

വിശുദ്ധ റമസാന്‍ അത്തരം തിന്മകളെയും പാപങ്ങളെയും മായ്ച്ചുകളയാണുള്ള അസുലഭാവസരമാണ്. ചെയ്തുപോയ തെറ്റുകളില്‍ നിന്ന് പാശ്ചാതപിച്ച് ശുദ്ധി കൈവരിക്കാനുള്ള സാഹചര്യം വിശുദ്ധ മാസം പ്രധാനം ചെയ്യുന്നു. ഒരു വ്യക്തിയെ ശുദ്ധീകരിക്കുന്നതിനോടോപ്പം തന്നെ സമൂഹത്തെ പാപമുക്തിയിലേക്ക് നയിക്കാന്‍ പര്യാപ്തമാണത്. സമൂഹം കുറ്റവാളികളാവുമ്പോള്‍ നാശത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി ഓരോരുത്തരെയും പാപമുക്തരാക്കാന്‍ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ആത്മീയ ജീവിതത്തിലൂടെയും സാധിക്കുന്നു.
ഇസ്‌ലാമിക വിജയങ്ങളുടെ നിദാനം പരിത്യാഗത്തിന്റെതാണ്. മദീനയില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് മതം പ്രചരിച്ചതിനു പിന്നില്‍ ആത്മീയത മുന്നിയ മനീഷികളുടെയും നേതൃത്വത്തിന്റെയും പാതിരാ നിസ്‌കാരങ്ങളടക്കമുള്ള വിശ്വാസ കര്‍മ നിഷ്ഠമായ ജീവിതത്തിന്റെ ശക്തിയാണുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ പ്രഭാവം അതിലൂടെയാണു ലോകമാകെ പരക്കുന്നത്. ഉമര്‍ (റ) വിന്റെ വീരശൂരതയേക്കാളും അവിടുന്ന് നയിച്ച ആത്മീയ ജീവിതത്തിന്റെയും പരിത്യാഗത്തിന്റെയും ഏടുകളാണ് ശത്രുക്കളെ ഉറക്കം കെടുത്തിയത്. യുദ്ധവേളകളില്‍ പോലും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനേക്കാളും അതിന്റെ രാവുകളെ ധന്യമാക്കിയത് അല്ലാഹുവിലേക്ക് കൈകളുയര്‍ത്തി ഖേദിച്ചു മടങ്ങുന്നതിലായിരുന്നു. യോദ്ധാക്കളില്‍ ആരൊക്കെ തഹജ്ജുദ് നിസ്‌കരിക്കുന്നു, ളുഹാ നിസ്‌കരിക്കുന്നു എന്ന് തിട്ടപ്പെടുത്താനും ഇന്നത്തെ വിജയം ഇവിടന്ന് തുടങ്ങുന്നുവെന്ന് പോലും ഉമര്‍ (റ)നെ പോലുള്ളവര്‍ പറയുമായിരുന്നു. 


സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് നമ്മുടെ കര്‍മങ്ങളുടെ രീതികള്‍ മാറിവരികയാണ്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലടക്കം നമുക്ക് സമ്മാനിക്കുന്നത് നന്മയുടെ വഴികളേക്കാളുപരി തെറ്റുകളുടേതാവുന്നു. പ്രലോഭനങ്ങളുടെ ഒരു പ്രവാഹം തന്നെ മനുഷ്യന് മുന്നിലുണ്ടാകും. അവിടങ്ങളിലൊക്കെ സമചിത്തതയോടെ തിന്മകളെ നിരാകരിക്കാനുള്ള ആര്‍ജവം കരസ്ഥമാക്കുകയും ആത്മീയ ദൗത്യങ്ങളും ആരാധനാ കര്‍മങ്ങളും സജീവമായി നിര്‍വഹിക്കുന്നവരുമാവണം നാം. ഇരുലോക വിജയം നല്‍കുന്നതാണ് നമ്മുടെ കാര്യങ്ങള്‍. വിശുദ്ധ റമസാനില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യവും ജീവിത വിശുദ്ധിയും തുടര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നാം ശ്രദ്ധിക്കണമെന്നും ഫാറൂഖ് നഈമി പറഞ്ഞു.

Leave A Reply