Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
കൊച്ചി: കേരളത്തിലേക്ക് എത്തുന്ന മത്സ്യങ്ങളില്‍ മാരകമായ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന മത്സ്യത്തിലാണ് മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മാരകമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

അമരവിള, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 14 ടണ്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം തിരച്ചയച്ചിട്ടുണ്ട്. ഈയാഴ്ച ആദ്യം ഹൈദരാബാദില്‍ നിന്ന് ഇടപ്പഴഞ്ഞി ചന്തയിലേക്ക് കൊണ്ടുവന്ന ആറ് ടണ്ണിലേറെ മത്സ്യം ഭക്ഷ്യസുരക്ഷ വിഭാഗം തിരിച്ചയച്ചിരുന്നു. അമരവിള ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.  ഇത് അപ്പാടെ തിരിച്ചയക്കുകയായിരുന്നു.

സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63.6 മില്ലിഗ്രാം ഫോര്‍മാലിന്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. കാന്‍സറടക്കമുള്ള അതീവ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ് ഫോര്‍മാലിന്‍. ദശയേറെയുള്ള വലിയ മീനുകളുടെ കഷണങ്ങള്‍ മാംസം നഷ്ടപ്പെടാതെ മുറിച്ച് മാറ്റാനാവുമെങ്കില്‍ അതില്‍ ഇത്തരം കൃത്രിമം ഉറപ്പാക്കാവുന്നതാണെന്നാണ് വിദ്ഗ്ധര്‍ പറയുന്നത്

Leave A Reply