Latest News :
...
Home » , » അയ്യൂബിന്റെ ചികിത്സക്ക് വേണം സുമനസ്സുകളുടെ കൈതാങ്ങ്.

അയ്യൂബിന്റെ ചികിത്സക്ക് വേണം സുമനസ്സുകളുടെ കൈതാങ്ങ്.

Written By Muhimmath News on Thursday, 28 June 2018 | 21:27


കന്യപ്പാടി:  വാഹന അപകടത്തില്‍ അബോധാവസ്ഥയില്‍ മംഗളൂര്‍ ആശുപത്രിയില്‍ കഴിയുന്ന അയ്യൂബിന്റെ ചികിത്സക്ക് വേണം സുമനസുകളുടെ കൈതാങ്ങ്. ഐ സി യുവില്‍ ഒരു മാസത്തോളമായി. ഭാര്യയോടോ, മക്കളൊടും, ഒന്ന് ഇരുകണ്ണുകള്‍ തുറന്ന് നോക്കാനോ, സംസാരിക്കാനോ കഴിയാതെ അബോധാവസ്ഥയില്‍ മഗളൂര് യുണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38കാരനായ അയ്യൂബിനെ അപകടം മാടി വിളിച്ചത് ഞെട്ടലോടെയാണ് നാട് ഏറ്റടുത്തത്. 


കുമ്പളയില്‍ നിന്നും വീട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടെ നീര്‍ച്ചാലിന് സമീപം റോഡിലെക്ക് കയറിയ മണ്ണ്മാന്തിയന്ത്രം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അയ്യൂബിന്റെ കഴുത്തിന് മീതെ ചതഞ്ഞു ഗുരുതര നിലയില്‍ പരിക്കേറ്റത്. മേയ് 26ന് ഉച്ചക്കാണ് അപകടം നടന്നത്. നീണ്ട ചികിത്സയിലൂടെ  ജീവിതത്തിലേക്ക് തിരിച്ചെടുക്കാനാകുമെന്ന് ഡോക്ടര്‍മാരുടെ ഉറപ്പോടെ ചികിത്സ തുടരുന്നത്. കടം വാങ്ങിയും, കുടുംബവും, പലരുടെ സഹായം കൊണ്ടും 12 ലക്ഷത്തോളം രൂപ ഇതിനകം ചെലവായി കഴിഞ്ഞു. മുന്‍പോട്ടുള്ള ചികിത്സക്ക് ഉറവ വറ്റാത്ത സുമനസ്സുകളുടെ കൈതാങ്ങ് ഉണ്ടെങ്കിലെ ചികിത്സ നടക്കുകയുള്ളു. അയ്യൂബിന്റെ ദുരിത കഥകള്‍ ഏറെയാണ്. സ്‌കൂള്‍ വിദ്യാത്ഥികളായ നാല് മക്കളില്‍ മൂന്ന് പേരും പെണ്‍കുട്ടികളാണ്. ബാങ്ക് വായ്പ ഉള്‍പെടെ 10 ലക്ഷത്തിലെറെ കടബാധ്യത നേരത്തെ തന്നെ ഉണ്ട്. ചെറിയ രീതിയില്‍ കന്യപ്പാടിയില്‍ ബേക്കറി കട നടത്തി വീട്ടു ചെലവും, കുട്ടികളുടെ പഠനവും, ഇടപാടുകളും നോക്കി   ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയിലാണ് അയ്യൂബിന് ദാരുണമായ നിലയില്‍ അപകടം മാടി വിളിച്ചത്. നാട്ടുക്കാര്‍ക്കും, കന്യപ്പാടി ടൗണില്‍ ഇറങ്ങി യാത്ര ചെയ്യുന്നവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ഈ ചെറുപ്പക്കാരന്‍. അപകടവിവരം അറിഞ്ഞപ്പോള്‍ ജീവന്‍ രക്ഷിക്കാനായി പ്രാര്‍ത്ഥിക്കാത്തവര്‍ ആരും ഉണ്ടാകില്ല. 



തുടര്‍ന്നുള്ള ചികിത്സക്ക് വഴിമുട്ടിയതും, ഈ കുടുംബത്തെ സഹായിച്ചേ തീരു. ഇതിനായി കന്യപ്പാടിയില്‍ നാട്ടുക്കാര്‍ അയ്യൂബ് സഹായ കമ്മിറ്റി രൂപീകരിച്ച് കാനറ ബാങ്ക് ബദിയടുക്ക ശാഖയില്‍ അക്കൗണ്ട് തുടങ്ങിട്ടുണ്ട്. യോഗം ബദിയടുക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. കുഞ്ചാര്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടിമ്പര്‍ മുഹമ്മദ് പാടലടുക്ക, എ.എം ഇബ്രാഹിം, കരീം തല്‍പ്പനാജെ, താജുദ്ധീന്‍ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി  ബദിയടുക്ക മേഖല പ്രസിഡണ്ട് കുഞ്ചാര്‍ മുഹമ്മദ് ഹാജി ചെയര്‍മാന്‍, കന്യപ്പാടി ജുമാ മസ്ജിദ് സെക്രട്ടറി ബഷീര്‍ തല്‍പ്പനാജെ കണ്‍വീനര്‍, വ്യവസായി പി.കെ.ഇബ്രാഹിം ഹാജി കന്യപ്പാടി ട്രഷറര്‍, കെ.അബൂബക്കര്‍ സീസന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍, സുബൈര്‍ ബാപ്പാലിപ്പൊനം ജോയിന്റ് കണ്‍വീനര്‍ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 


ബാങ്ക് അക്കൗണ്ട്
കാനറബാങ്ക് ബദിയടുക്ക ശാഖ 
കമ്മിറ്റി ഭാരവാഹികളായ
മുഹമ്മദ് കുഞ്ഞി
ബഷീര്‍തല്‍പനാജെ
പി.കെ.ഇബ്രാഹിം ഹാജ്
അക്കൗണ്ട് തുടങ്ങിയത്.
A/c No: 4489101004873
IFSC Code CNRB0004489
മോബൈല്‍: 9048246666
9349864566, 9447693453

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved