Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page


അഹമ്മദാബാദ്: പേരിനൊപ്പം സിന്‍ഹ് എന്ന് ചേര്‍ത്ത് ദലിത് യുവാക്കള്‍ സമൂഹമാധ്യമങ്ങിലൂടെ നടത്തുന്ന ക്യംപെയിന്‍ ഗുജറാത്തില്‍ പുതിയ വിപ്ലവം കുറിക്കുന്നു. ജാതിവിവേചനത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ദലിത് യുവാക്കള്‍ ഉന്നത ജാതിക്കാര്‍  പേരിനൊപ്പം സിന്‍ഹ് തങ്ങളുടെ പേരുകള്‍ക്കൊപ്പവും ചേര്‍ത്ത് സമൂഹമാധ്യമത്തിലൂടെ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. 

മെയ് പത്തിനാണ് ക്യാംപെയിനിന് കാരണമായ സംഭവം നടക്കുന്നത്. 22 വയസുകാരനായ മൗലിക് ജാദവ് എന്ന യുവാവ് തന്റെ പേരിനൊപ്പം സിന്‍ഹ് എന്ന് ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ പേര് മാറ്റി. തന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനാണ് പേര് മാറ്റിയത് എന്നും മൗലിക് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ഉന്നത വിഭാഗമായ രജപുത് പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പേരില്‍ രണ്ട് വിഭാഗവും തമ്മില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇതില്‍ നാല്‌പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു വിഭാഗവും പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നം താല്‍ക്കാലികമായി അവസാനിക്കുകയും ചെയ്തു.


എന്നാല്‍ പതിനഞ്ച് വയസുകാരനായ രാഹുല്‍ ജാദവും തന്റെ ഫെയ്‌സ്ബുക്കിലെ പേര് രാഹുല്‍ സിന്‍ഹ യാദവ് എന്നാക്കി. തുടര്‍ന്ന് സംസ്ഥാനത്തെ ദലിത് യുവാക്കള്‍ ഇത് ഏറ്റെടുക്കുകയും തങ്ങളുടെ പേരിനൊപ്പം സിന്‍ഹ എന്ന് ചേര്‍ക്കുകയും ചെയ്തു. 

എന്നാല്‍ പേരുമാറ്റല്‍ ക്യാംപെയിനിന്ന് എതിരെ രജ്പുത് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. പേരിനൊപ്പം സിന്‍ഹ് ചേര്‍ത്ത ഒരു യുവാവിന്റെ മീശവടിപ്പിച്ചാണ് രജപുത് പ്രതിഷേധിച്ചത്. കൂടാതെ പേരുമാറ്റിയതിന്റെ പേരില്‍ തങ്ങള്‍ക്കും ഉന്നത ജാതിക്കാരില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നതായി മറ്റ് ദലിത് യുവാക്കളും പറയുന്നു.

Leave A Reply