Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » » അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം; ഖദീജ അബ്ദുല്‍ മജീദ്, ഉതൈബ അബ്ദുല്‍ മുഈന്‍, സഅദിയ അഹ്‌ലം മന്നാന്‍ ഒന്നാമത്

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം; ഖദീജ അബ്ദുല്‍ മജീദ്, ഉതൈബ അബ്ദുല്‍ മുഈന്‍, സഅദിയ അഹ്‌ലം മന്നാന്‍ ഒന്നാമത്

Written By Muhimmath News on Saturday, 2 June 2018 | 22:18


അബുദാബി : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്നു വരുന്ന അഞ്ചാമത് യു എ ഇ  ഓപ്പണ്‍ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 84 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം അബുദാബി സര്‍ക്കാരിന്റെ മതകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി മൂന്നു ദിവസങ്ങളിലായി പരിശുദ്ധ ഖുര്‍ആന്റെ  30 ,15 ,10 ,5 ജുസ്ഉകളില്‍ ഹിഫ്‌ള് മത്സരവും പാരായണ മത്സരവും നടന്നു.

 ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന സമ്മാനദാന ചടങ്ങു ഐ എസ് സി ചെയര്‍മാനും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ പത്മശ്രീ എം എ യൂസഫ് അലി ഉദ്ഘാടനം ചെയ്തു. ഐ എസ് സി  പ്രസിഡന്റ് രമേശ് പണിക്കര്‍ അധ്യക്ഷം വഹിച്ചു. അബുദാബി പോലീസ് സോഷ്യല്‍ സപ്പോര്‍ട്ട് സെന്റര്‍ പ്രതിനിധി ക്യാപ്റ്റന്‍ ഖാലിദ് , അബുദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ക്യാപ്റ്റന്‍ തമീമി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി ജി ഗോപകുമാര്‍ സ്വാഗതവും  വൈസ് പ്രസിഡന്റ് ജയറാം റായ് നന്ദി പറഞ്ഞു. 


വിജയികള്‍ : 30  ജുസ്ഉ വിഭാഗത്തില്‍ ഖദീജ അബ്ദുല്‍ മജീദ് (ഈജിപ്ത്),ഉസാമ അബ്ദുല്‍ മുഈന്‍ (സിറിയ),ആതിഫ് ബദറുദ്ദീന്‍ (സുഡാന്‍)15 ജുസ്ഉ വിഭാഗത്തില്‍ ഉതൈബ അബ്ദുല്‍ മുഈന്‍ (സിറിയ),മുഹമ്മദ് ആസിം (ഇന്ത്യ), അബ്ദുല്ല അഹ്മദ് മുഅല്ലിം (സൊമാലിയ)10  ജുസ്ഉ വിഭാഗത്തില്‍ സഅദിയ അഹ്‌ലം മന്നാന്‍ (ബംഗ്‌ളദേശ്), സഹദ് വായില്‍ (ഈജിപ്ത്),മറിയം അയ്മന്‍ (ഈജിപ്ത്) 5 ജുസ്ഉ വിഭാഗത്തില്‍ ഇബ്രാഹിം അദ്അം  (ഈജിപ്ത്),തൗബാന്‍ ഖാലിദ് (ഇന്ത്യ),അബ്ദുല്ല മംദൂഹ് (ഈജിപ്ത്) ഖുര്‍ആന്‍ പാരായണ മത്സരം (പുരുഷന്‍ ),മുഹമ്മദ് സല്‍മാന്‍ അല്‍ ഫാരിസി (ഇന്ത്യ),മുഹമ്മദ് സലീമുദ്ദീന്‍ അല്‍ അയൂബി (ഇന്ത്യ),അബ്ദുല്ല മംദൂഹ് ( ഈജിപ്ത്) ഖുര്‍ആന്‍ പാരായണ മത്സരം (സ്ത്രീ ) ഫാത്തിമ അംഗാര്‍ (മൊറോക്കോ), ആയ അയ്മന്‍ (ഈജിപ്ത്),ദുആ അയ്മന്‍ ( ഈജിപ്ത്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved