Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

സല്‍മാബാദ്: ബഹ്‌റൈന്‍ ഭരണാധികാരികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സ്വദേശികളായ അഞ്ഞൂറോളം മത്സരാര്‍ത്ഥികളുമായി മാറ്റുരച്ച് ഒന്നാം സ്ഥാനം നേടിയ സല്‍മാബാദ് മജ്മഉത്തഅലീമില്‍ ഖുര്‍ആന്‍ മദ്രസ വിദ്യാര്‍ത്ഥി ദര്‍വീശ് മഹ്മൂദ്  മുഹമ്മദലിയെ സല്‍മാബാദ് ഐ സി എഫ്, ആര്‍ എസ് സി കമ്മറ്റികള്‍ ഈദ് മുലാഖാത്ത് സംഗമത്തില്‍ ആദരിച്ചു 

മദ്രസാ പഠന കാലത്ത് ദര്‍വീശിന്റെ നൈസര്‍ഗിക വാസനകള്‍ തിരിച്ചറിഞ്ഞ അധ്യാപകര്‍ മാപ്പിളപ്പാട്ട്, ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയപ്പോള്‍ സാഹിത്യോത്സവുകളിലെ മിന്നും താരമായി ദര്‍വീശ് മാറി. ബഹ്‌റൈനിലെ മികച്ച ഗായകനായി വേദികളില്‍ തിളങ്ങി നില്‍ക്കെ ഖുര്‍ആന്‍ ഹിഫഌ പഠനത്തിലേക്ക് തിരിച്ചുവിട്ട ഉസ്താദുമാര്‍ക്കും മദ്രസക്കും അഭിമാനമായ ദര്‍വീശിന് മദ്രസാ കുരുന്നുകളാണ് അവാര്‍ഡ് നല്‍കിയത്

രാവിലെ 6:00ന് നടന്ന സംഗമത്തില്‍ ഈദ് സന്ദേശ പ്രഭാഷണവും ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും നടന്നു  ഇരുനൂറോളം വിശ്വാസികള്‍ സംബന്ധിച്ച  പ്രോഗ്രാമില്‍ അന്‍വര്‍ സലീം സഅദി, വി പി കെ അബൂബക്കര്‍ ഹാജി, ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസ്ല്യാര്‍, മഹ്മൂദ് മുഹമ്മദലി മുസ്ല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply