Latest News :
...
Home » » കൂട്ടം വടക്കേകാട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കൂട്ടം വടക്കേകാട് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 3 June 2018 | 15:37


കുവൈറ്റ്: കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം വടക്കേകാട് ' ഇഫ്താര്‍ സംഗമം ' സംഘടിപ്പിച്ചു. മെയ് 24വ്യാഴാഴ്ച അബ്ബാസിയ യൂണിക് സ്റ്റോര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തിയ പരിപാടിയില്‍, മുഖ്യ രക്ഷാധികാരികളായ അബുബക്കര്‍ സിദ്ദിഖ് മദനി, ഉമ്മര്‍കുട്ടി വിരിപ്പിലയില്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ ചേര്‍ന്ന് മെമ്പര്‍ഷിപ് കാര്‍ഡ് പ്രകാശനം ചെയ്തു.

പ്രസിഡന്റ് വി .എച് മുസ്തഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഉല്ലാസ് മുഹമ്മദ്, ട്രെഷറര്‍ റാഷിദ് കല്ലിങ്ങല്‍ ,ഓഡിറ്റര്‍ ഷാഫി വി.എച് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.   

തുടര്‍ന്ന് അബ്ദുറഹിമാന്‍ തങ്ങള്‍ 'വ്രതം ആത്മീയ വായന ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പരിപാടിയില്‍ വടക്കേക്കാട് നിവാസികളായ നൂറോളം പേര്‍ കുടുംബ സമേതം പങ്കെടുത്തു. 
ജോയിന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ നന്ദി രേഖപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved