Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , , » ഖുര്‍ആന്‍ പാരായണത്തില്‍ പ്രിയപ്പെട്ടവനായി ദര്‍വീഷ്; ബഹറൈനിലെ താരമായി മലയാളി വിദ്യാര്‍ഥി

ഖുര്‍ആന്‍ പാരായണത്തില്‍ പ്രിയപ്പെട്ടവനായി ദര്‍വീഷ്; ബഹറൈനിലെ താരമായി മലയാളി വിദ്യാര്‍ഥി

Written By Muhimmath News on Wednesday, 6 June 2018 | 10:16
മനാമ: റമദാനിലെ രാത്രി നിസ്‌കാരങ്ങളില്‍ ബഹറിനില്‍ ഇമാമത്ത് നില്‍ക്കുന്നത് മലയാളിയായ പതിനാറുകാരന്‍ മുഹമ്മദ് ദര്‍വീഷാന്. നാട്ടുക്കരായ അറബികള്‍ക്ക് പോലും പ്രിയമാണ് മനോഹരമായ ഈ മലയാളിയുടെ ശബ്ദ മാധുര്യവും  പാരായണ ശൈലിയും .

ബഹറിന്‍  ഗവര്‍മെന്റിന്റെ കീഴില്‍ ഈ വര്‍ഷം നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നാട്ടുകാരായ വിദ്യാര്‍ഥികളെ പരാചയപ്പെടുത്തികൊണ്ടാണ് ദര്‍വീഷ് സര്‍വ്വരുടെയും പ്രശംസ പിടിച്ചു പറ്റിയ മികച്ച വിജയം നേടിയത്. ഇതോടെയാണ് ഈ മിടുക്കനായ മലയാളി വിദ്യാര്‍ഥിയുടെ പാരായണ മികവ് ശ്രദ്ധിക്കപ്പെത്തത്. റമദാനില്‍ പള്ളിയിലെ  തരാവീഹ് നിസ്‌കാരത്തിനു നേത്രത്വം നല്‍കുന്നത് ഈ പതിനാറുകാരന്‍ തന്നെയാണ്. കേരളത്തിലെ എസ് വൈ എസിന്റെ പ്രവാസി സംഘടനയായ ഐ സി എഫിന് കീഴില്‍ സല്‍മാബാദില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ്സ വിദ്യാര്‍ത്ഥിയായിരുന്ന ദര്‍വീശ്. തന്റെ ആറാം വയസ്സ് മുതല്‍ വിവിധ വേദികളിലെ ശ്രദ്ധാ കേന്ദ്രമാണ് ഈ ബാലന്‍. നന്നായി പാടാന്‍ കഴിവുള്ള ദര്‍വീഷ് വിവിധ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്നാണു ഖുറാന്‍ പഠനത്തിലും പാരായണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബഹറിനില്‍ ജനിച്ചു വളര്‍ന്ന ദര്‍വീഷ് വര്‍ഷങ്ങളായി ബഹറിനിലെ വിവിധ വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 

2009 മുതല്‍ ആര്‍ എസ് സി സാഹിത്യോത്സവിലെ ജേതാവാണ് ദര്‍വീഷ്. സാഹിത്യോത്സവില്‍ വിവിധ വര്‍ഷങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി കഴിഞ്ഞ എട്ടു വര്‍ഷമായി മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം ദര്‍വീശിനായിരുന്നു. ആര്‍ക്കും അത്ര എളുപ്പം തകര്‍ക്കാന്‍ സാധിക്കാത്ത നേട്ടമാണിത്. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ തിളങ്ങിയ ഈ മിടുക്കന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഖുര്‍ആന്‍ പഠന പാരായണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 ഖുര്‍ആന്‍ പഠന പാരായണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദര്‍വീശ് ഇപ്പോള്‍ ഈ രംഗത്ത് അറബി പണ്ഡിതര്‍ക്കിടയില്‍ തന്നെ ശ്രദ്ധേയനാവുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബഹ്‌റൈനിലെ വിവിധ ഖുര്‍ആന്‍ പാരായണ മത്സര വേദിയിലെ ജേതാവാണ് ദര്‍വീശ്. ഐ സി എഫ് പ്രകാശ തീരം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ആള്‍ ബഹ്‌റൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരന്‍ ദര്‍വീശായിരുന്നു. 

ബഹ്‌റൈനിലെ വിവിധ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ അറബികള്‍ വരെ ദര്‍വീശിനെ തേടിയെത്തുന്നു. ദര്‍വീശിന്റെ ഗാനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളും യുട്യൂബിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ഹിറ്റാവുകയാണ്.

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ കൊടക് സ്വദേശികളായ ഹാജി മുഹമ്മദലി മുസ്‌ലിയാരുടെയും ഭാര്യ സഫിയ ഹജ്ജുമ്മയുടെയും ഏഴ് മക്കളില്‍ ആറാമനാണ് ദര്‍വീശ്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള മുഹമ്മദലി മുസ്ലിയാര്‍ മകന്റെ കലാരംഗത്തുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved