Latest News :
...
Home » , , , , » ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിന് കല്ലക്കട്ട മജ്മഇല്‍ തുടക്കമായി

ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിന് കല്ലക്കട്ട മജ്മഇല്‍ തുടക്കമായി

Written By Muhimmath News on Tuesday, 26 June 2018 | 11:32

വിദ്യാനഗര്‍: ഈവര്‍ഷത്തെ ഹജ്ജ് പ്രായോഗിക പരിശീലനക്യാമ്പിന് കല്ലക്കട്ട മജ്ഇയില്‍ തുടക്കമായി. പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കി.  മജ്മഅ് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ ഉദ്ഘാടനം ചെയ്തു. 


സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എം പി അബ്ദുല്ല ഫൈസി ചേരൂര്‍, അബ്ദുല്ല ഫൈസി നെക്രാജെ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved