Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: ഹജ്ജ് കര്‍മം നടക്കുന്ന മക്കയിലെ പുണ്യ സ്ഥലങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു വന്നപ്പോള്‍ ഹാജിമാര്‍ക്ക് ആവേശവും കൗതുകവും. കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ നടന്ന ജില്ലാതല ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിലാണ് കഅബാലയത്തിന്റെയും സഫാ മര്‍വാ കുന്നുകളുടെയും മറ്റു പുണ്യ സ്ഥലങ്ങളുടെയും ഡിജിറ്റല്‍ ദൃശ്യങ്ങളൊരുക്കി ഹാജിമാര്‍ക്ക് ഹജ്ജ് പരിശീലനം നല്‍കിയത്. 
    
സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്ന  700ലേറെ പേര്‍ സംബന്ധിച്ച ക്യാമ്പ് സമൂഹ പ്രാര്‍ത്ഥനയോടെ സമാപിച്ചു.  

മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ദാരിമി, സര്‍ക്കാര്‍ ഹജ്ജ് ട്രൈനി സുലൈമാന്‍ കരിവെള്ളൂര്‍, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി എന്നിവര്‍  ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി മണ്‍ഠമ സ്വാഗതവും സലീം കോപ്പ നന്ദിയും പറഞ്ഞു.   
      
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് യാസീന്‍ തങ്ങള്‍, സൈതലി തങ്ങള്‍ ചെട്ടുംകുഴി, അബ്ദു റഹാമാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൊയ്തു സഅദി ചേരൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ബശീര്‍ പുളിക്കൂര്‍, കെ കെ പയോട്ട, അബൂബക്കര്‍ സഅദി നെക്രാജെ, ഉമര്‍ മദനി മച്ചമ്പാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി   തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു.   

Leave A Reply