Latest News :
...
Home » » ഐ.എന്‍.എല്‍ മില്ലത്ത് സാന്ത്വനം ചൗക്കി ശാഖ റംസാന്‍ കിറ്റ് വിതരണം ചെയ്തു

ഐ.എന്‍.എല്‍ മില്ലത്ത് സാന്ത്വനം ചൗക്കി ശാഖ റംസാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Thursday, 14 June 2018 | 19:52


കാവുഗോളി ചൗക്കി:  ഐ.എന്‍.എല്‍  മില്ലത്ത്  സാന്ത്വനം  ചൗക്കി ശാഖ  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുളള  റംസാന്‍  റിലീഫ് പ്രവര്‍ത്തനത്തിന്റെ  ഭാഗമായി നിര്‍ദ്ധനരായ അര്‍ഹതപ്പെട്ട  ചൗക്കി  പ്രദേശത്ത് പെട്ട അമ്പതോളം കുടുംബാങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം  ചെയ്തു.                                   

ഐ എന്‍ എല്‍  ജില്ലാ  വൈസ്  പ്രസിഡന്റ് മുസ്തഫാ തോരവളപ്പ് ചൗക്കി ശാഖ പ്രസിഡന്റ് മൊയ്തീന്‍ കുന്നിലിന് കിറ്റ് ഏല്‍പ്പിച്ചു കൊണ്ട്  ഉദ്ഘാടനം  ചെയ്തു. ഐ എന്‍ എല്‍  ചൗക്കി ശാഖ സെക്രട്ടറി ഹമീദ്  പടിഞ്ഞാര്‍  അദ്യക്ഷത വഹിച്ചു. നാഷണല്‍  പ്രവാസി ലീഗ്  സംസ്ഥാന  ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം  മുഖ്യപ്രഭാഷണം  നടത്തി.
എന്‍.എല്‍.യു ജില്ലാ  സെക്രട്ടറി ഹനീഫ് കടപ്പുറം, ഐ.എം.സി.സി നേതാവ്  കരീം മല്ലം, ഐ.എന്‍.എല്‍  പഞ്ചായത്ത്  പ്രസിഡണ്ട്  പോസ്റ്റ് മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത്  ട്രഷറര്‍ അഹ്മ്മദ്  കടപ്പുറം, ഇര്‍ഷാദ്, ദില്‍ഷാദ്, അന്‍സാഫ്  തുടങ്ങിയവര്‍  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved