Latest News :
Home » , » പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു

Written By Muhimmath News on Friday, 29 June 2018 | 18:39


ചെര്‍ക്കള: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌ക്കുളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുവാന്‍  അനുവദിച്ച 3 കോടി നിര്‍മാണച്ചെലവ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍  കര്‍മ്മം ജി എച്ച് എസ് എസ്  ചെര്‍ക്കള സെന്‍ട്രല്‍ സ്‌ക്കുളില്‍ കാസാറഗോഡ് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.

ചെങ്കള ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഷാഹിന സലീം,  ജില്ലാ പഞ്ചായത്ത് മെമ്പര്‍  മുംതാസ് സമീറ  ചെര്‍ക്കളം,  വാര്‍ഡ് മെമ്പര്‍ മാരയായ സുഫൈജ മുനീര്‍, ഫൈസല്‍. എം  സി എ, ഡി ഇ ഒ നന്ദികേശന്‍ എന്‍, മുഹമ്മദ്   കുഞ്ഞി ബേവി, മുംതാസ് ഷുക്കൂര്‍, ഷാഫി ഇറാനി, അബ്ദുല്‍ ഖാദര്‍ തായല്‍, പീതാംബരന്‍, ആമൂ തായല്‍,  ഉമൈബ, ഫൗസിയ, ഗിരിജ കുമാരി, സമീര്‍ തെക്കില്‍,  ജോസ്  മാത്യു,  സെബാസ്റ്റ്യന്‍, നൗഷാദ് മുണ്ടൊല്‍,  സൈറ്റ്. എന്‍ജിനീയര്‍ എസ് സൂര്യ എ. എന്നിവര്‍ സംസാരിച്ചു.  പി ടി എ പ്രസിഡന്റ്  സി എച്  മുഹമ്മദ്  കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര്‍ എം കെ  ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി  പവിത്രന്‍ നന്ദിയും  പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved