Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: ഈവര്‍ഷത്തെ ജില്ലാതല ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിന് കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ 9.30മുതല്‍ നടക്കുന്ന ക്യാമ്പില്‍ സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന 700 ലേറെ പേര്‍ സംബന്ധിക്കും.

    ഹജ്ജ് പരിശീലന രംഗത്ത് നിരവധി വര്‍ഷത്തെ പാരമ്പര്യമുള്ള പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമിയാണ്  ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ജനപ്രതിനിധികളും പണ്ഡിതരും ഹജ്ജ് ട്രൈനിമാരും വിവിധ സെഷനുകളില്‍ സംബന്ധിക്കും.

   ത്വവാഫ്, സഅ്‌യ് തുടങ്ങിയ ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പ്രായോഗികമായി പരിശീലിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തും. കഅ്ബയുടെ രൂപവും മറ്റു പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കി ഹജ്ജിന്റെ കര്‍മങ്ങളള്‍ പ്രായോഗികമായി മനസ്സിലാക്കുന്നഅവസരമൊരുക്കും. ഉച്ചഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കും. സ്തീകള്‍ക്ക് വനിതാ വളണ്ടിയര്‍മാരിടെ സേവനം ലഭ്യമാക്കും.

    സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, എ പി അബുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, എസ് എച്ച് എ തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, പാത്തൂര്‍ ജബ്ബാര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കന്തല്‍ സൂപ്പി മദനി, അബ്ബാസ് സഖാഫി മണ്‍ഠമ,  തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പ്രസംഗിക്കും. 

ഹജ്ജിന് സെലക്ഷന്‍ കിട്ടിയവരും വിവിധ ഏജന്‍സികളില്‍ ഹജ്ജിന് അപേക്ഷിച്ചവരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സ്വാഗത സഘം അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് കല്ലക്കട്ട മജ്മഅ് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍ 7025797542,  04998-243313

Leave A Reply