Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍ : വിശ്വാസികള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിക്കുന്ന വിശുദ്ധ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ജില്ലയില്‍ നടക്കുന്ന വിപുലമായ  പ്രാര്‍ഥനാ സമ്മേളനത്തിന് കല്ലക്കട്ട മജ്മഇല്‍ ഒരുക്കം പൂര്‍ത്തിയായി. ഈ മാസം 11 നാണ് മജ്മഅ് റമസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍  ആയിരം മാസങ്ങളുടെ ശ്രേഷ്ടത കല്‍പിക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം  വിദ്യാനഗറിനു സമീപം മജ്മഅ് തീരത്ത് ജനസാഗരം തീര്‍ക്കും. വിശ്വാസി സമൂഹത്തെ വരവേല്‍ക്കാന്‍  കല്ലക്കട്ട മജ്മഇല്‍  അതി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

           
തറാവീഹ്്-വിത്‌റ് നിസ്‌കാരം തുടങ്ങിയവയ്ക്ക് ശേഷം രാത്രി 10 മണി മുതല്‍ ആത്മീയ സംഗമം ആരംഭിക്കും. സ്വലാത്ത് മജ്‌ലിസ്, തൗബാ സംഗമം,  കൂട്ടു പ്രാര്‍ത്ഥന എന്നിവക്ക്  മജ്മഅ് സാരഥി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി നേതൃത്വം നല്‍കും.

        
പ്രമുഖ  സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ  പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയേഴാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.

     
സമ്മേളനത്തിലേക്ക് കാസര്‍കോടിനു പുറമെ അന്യ ജില്ലകളില്‍ നിന്നും കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും  വിശ്വാസികള്‍ എത്തിച്ചേരും. വിവിധ റിലീഫുകളുടെ വിതരണവും പാവപ്പെട്ടവര്‍ക്കുള്ള  പെരുന്നാള്‍ വസ്ത്ര വിതരണവും ചടങ്ങില്‍ നടക്കും. അത്താഴ വിതരണത്തോടെ സമാപിക്കും.

പരിപാടിയുടെ വിജയത്തിന് സയ്യിദ് യു പി എസ് തങ്ങള്‍ ചെയര്‍മാനും അബ്ബാസ് സഖാഫി മണ്‍ഠമ കണ്‍വീനറും മാന്യ അബ്ദുല്‍ ഖാദിര്‍ ഹാജി ട്രഷററുമായി 101 അംഗ സ്വാഗത  സംഘത്തിനു രൂപം നല്‍കി.

Leave A Reply