Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » , , » തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപയെ തുടര്‍ന്നല്ല; ആശങ്കയ്ക്ക് വിരാമം

തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപയെ തുടര്‍ന്നല്ല; ആശങ്കയ്ക്ക് വിരാമം

Written By Muhimmath News on Saturday, 2 June 2018 | 12:15

കോഴിക്കോട്: ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ റോജ മരണപ്പെടുകയായിരുന്നു.

നെഗറ്റീവ് റിസല്‍റ്റ് വന്നയാള്‍ മരിച്ചത് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. അതേസമയം നിപ വൈറസ് വസൂരിയോ എബോളയോ മീസില്‍സോ പോലെയുള്ള ദുരന്തമാകില്ലെന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വൈറല്‍ സ്റ്റഡീസ് വിഭാഗം മേധാവി ഡോ ജി. അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യം രോഗം ബാധിച്ചയാളില്‍ നിന്നു പകര്‍ന്നുകിട്ടിയവരും അവരുമായി ആശുപത്രികളിലും മറ്റുമായി വിവിധ രീതികളില്‍ ബന്ധപ്പെട്ടവരും തന്നെയാണ് ഇപ്പോഴും രോഗബാധിതരാകുന്നത്. ഈ പട്ടികയ്ക്ക് വെളിയില്‍ ഒരു സ്ഥലത്തും പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിരീക്ഷണത്തിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക എന്നതുതന്നെയാണ് പ്രധാനമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

രോഗം ഇപ്പോഴും നിയന്ത്രണവിധേയമാണ്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച അതേ മാതൃകയില്‍ തന്നെയാണ് രോഗബാധ. അതിനാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ തന്നെ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുകയാണ് വേണ്ടത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved