Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page


പയ്യന്നൂര്‍: എട്ടിക്കുളത്ത് സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള തഖ് വ പള്ളിയില്‍ ജുമാ നിസ്‌കാരത്തിനെത്തിയവരെ ഒരു വിഭാഗം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എസ്.ഐ.ഉള്‍പ്പെടെ 3പോലീസ് കാര്‍ക്കും നിരവധി പേര്‍ക്കും പരിക്കേറ്റു. പോലീസ് ജീപ്പും മറ്റു മൂന്നു വാഹനങ്ങളും തകര്‍ത്തു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലായി ജുമാ നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ പയ്യന്നൂര്‍ സി.ഐ.എം.പി.ആസാദിന്റെ നേതൃത്വത്തില്‍ പഴയങ്ങാടി, പയ്യന്നൂര്‍ ,പരിയാരം ,പെരിങ്ങോം, ചെറുപുഴ എന്നീ പോലിസ് സ്റ്റേഷനുകളില്‍ നിന്നും വനിതാ പോലിസുകാര്‍ ഉള്‍പ്പെടെ നൂറ്റി അമ്പതോളം പോലീസുകാരെ പള്ളി പരിസരത്ത് വിന്യസിച്ചിരുന്നു.

 ഇന്ന് ഉച്ചയോടെ പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയവരെ പുറമെ നിന്നും എത്തിയ ഒരു സംഘം തടയുകയും കല്ലെറിയുകയും ആയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ അക്രമികളെ പിരിച്ചുവിടാന്‍പോലീസ് ഗ്രനെഡ് പ്രയോഗിക്കുകയായിരുന്നു. രൂക്ഷമായ കല്ലേറില്‍ പഴയങ്ങാടി എസ്.ഐ.ബിനു മോഹന്‍, സി.പി.ഒ.അനില്‍കുമാര്‍, മറ്റൊരു പോലീസുകാരന്‍ എന്നിവര്‍ക്കും നിരവധി വിശ്വാസികള്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ പഴയങ്ങാടി സ്റ്റേഷനിലെ പോലീസ് വാഹനവും പള്ളിയില്‍ എത്തിയവരുടെ ഒരു കാറും രണ്ട് ജീപ്പുകളും തകര്‍ത്തു. പരിക്കേറ്റ പോലീസുകാരെ പഴയങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഖ് വ പള്ളിയില്‍ ജുമാ ആരംഭിക്കാനുള്ള ശ്രമം രണ്ട് വെള്ളിയാഴ്ചകളില്‍ തടഞ്ഞിരുന്നു. അക്രമത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ആരംഭിച്ചു. ഈ വെള്ളിയാഴ്ചയും തഖ്‌വ ജുമുഅ മസ്ജിദില്‍ ജുമുഅ മുടക്കമില്ലാതെ നടന്നു. ഇന്ന് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പത്ത് ബൈക്കുകളും നാല് വാഹനങ്ങളും പതിനഞ്ചു പേരെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയില്‍എടുത്തു.
Leave A Reply