Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » കണ്ണൂരില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; കൊള്ളയടിച്ചത് 5 കിലോ സ്വര്‍ണം

കണ്ണൂരില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; കൊള്ളയടിച്ചത് 5 കിലോ സ്വര്‍ണം

Written By Muhimmath News on Friday, 8 June 2018 | 17:33


പഴയങ്ങാടി: കണ്ണൂര്‍ പഴയങ്ങാടി ബസ്റ്റാന്റിലെ അല്‍ഫ തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ജ്വല്ലറിയിലുണ്ടായ മുഴുവന്‍ സ്വര്‍ണ്ണവും കവര്‍ച്ചക്കാര്‍ കൊണ്ട് പോയതായാണ് റിപ്പോര്‍ട്ട്. ഉച്ചക്ക് ജീവനക്കാര്‍ ജുമുഅ നിസ്‌കാരത്തിന് പള്ളിയില്‍ പോയ സമയമാണ് കവര്‍ച്ച നടന്നത്. ഈ സമയം നോക്കി ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകള്‍ കേടുവരുത്തി അകത്ത് കയറിയ കള്ളന്‍ ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. അടുത്തുള്ള ഫാന്‍സിയുടെ ക്യാമറ കര്‍ട്ടനിട്ട് മൂടിയാണ് കവര്‍ച്ച നടത്തിയത്.

ബസ്റ്റാന്റ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത് കൊണ്ട് എല്ലാ ബസ്സുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. പഴയങ്ങആടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരം സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved