Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതി: ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതി: ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 18 June 2018 | 12:35
























ബല്‍ത്തങ്ങാടി : വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റിലായി. ലയ്‌ലയിലെ ഇസ്ബു അലി (35) ആണ് അറസ്റ്റിലായത്. ചിത്രദുര്‍ഗ സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്നാണു കേസ്. വിദ്യാര്‍ഥിയോടു മോശമായി പെരുമാറുന്നതു ശ്രദ്ധയില്‍ പെട്ട ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്നു പെണ്‍കുട്ടിയില്‍ നിന്നു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തില്‍ ഇയാള്‍ പെണ്‍കുട്ടിയോടു നേരത്തേയും മോശമായി പെരുമാറിയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ഇതോടെ പരാതി രേഖപ്പെടുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved