Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും  ജില്ലയിലെ നാലു താലൂക്കുകളിലായി 30 ഹെക്ടറിലെ കൃഷി നശിച്ചു. 27 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഈ മാസം 11 വരെയുള്ള ഔദ്യോഗിക കണക്കാണിത്. വില്ലേജ് ഓഫീസുകള്‍ ശേഖരിച്ച്, താലൂക്ക് കണ്‍ട്രോള്‍ റൂം വഴി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചതു പ്രകാരമുള്ളതാണിത്. 

വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. വിവരങ്ങള്‍ പൂര്‍ണമാകുന്നതോടെ, ഇത് കൂടാനാണ് സാധ്യത.

മെയ് 26ന് ആരംഭിച്ച കാലവര്‍ഷം ജില്ലയില്‍ ശക്തമാണ്. കഴി ഞ്ഞദിവസങ്ങളിലെല്ലാം ശക്തമായ കാറ്റും മഴയും ഉണ്ടായി. തിങ്കളാഴ്ച മഴ കുറഞ്ഞു. ഇതുവരെ 542.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മലയോര മേഖലയിലാണ് നഷ്ടം കൂടുതല്‍. പ്രത്യേകിച്ച് വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍. 14 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതുള്‍പ്പെടെ 96 വീടുകള്‍ക്ക് നാശമുണ്ടായതായാണ് കണക്ക്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനാലുണ്ടായ നഷ്ടം 14,05,000 രൂപയാണ്. ആകെ നഷ്ടം 25,96,511 രൂപ. കൂടുതല്‍ നാശനഷ്ടമുണ്ടായത് ഞായറാഴ്ചയാണ്. 

മിന്നലേറ്റും വെള്ളക്കെട്ടില്‍ വീണും നാലു പേര്‍ മരിച്ചു. എന്നാല്‍ ചില മരണങ്ങള്‍ കൃത്യമായി അധികൃതരെ അറിയിച്ച് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നില്ല. എന്നാല്‍ ഇതും കാലവര്‍ഷക്കെടുതിയാലുള്ള അപകട മരണമായി കണക്കാക്കിയിട്ടുണ്ട്. 
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ നെല്‍കൃഷി ഏറെക്കുറെ വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് റബറും വാഴയും തെങ്ങും നശിച്ചു. 

വൈദ്യുതി മേഖലയുടെ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്ന 63 വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി കെഎസ്ഇബി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.

 400 സാധാരണ വൈദ്യുതി തൂണുകളും നശിച്ചു. ഇതിനു മാത്രം 14,57,000 രൂപയുടെ നഷ്ടമുണ്ടായി. നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. മരം പൊട്ടിവീണും കാറ്റിലുമാണ് തൂണുകള്‍ തകര്‍ന്നത്. ഇവ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം കെഎസ്ഇബി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിക്കുകയാണ്. ഇതിന്റെ ചെലവുംകൂടിയാകുമ്പോള്‍  കെഎസ്ഇബിക്കുണ്ടായ നഷ്ടം കൂടും. പ്രതികൂല കാലാവസ്ഥ അല്‍പം മാറിയതിനാല്‍ നടപടിക്ക് കെഎസ്ഇബി പ്രവൃത്തിക്ക് വേഗം കൂട്ടിയിട്ടുണ്ട്. ടെലിഫോണ്‍ ബന്ധവും പലയിടത്തും തകരാറിലാണ്. 

ജില്ലയിലെ പുഴകളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. കടല്‍ ക്ഷോഭവും ശക്തമാണ്. ഇക്കാരണത്താല്‍ തീരദേശം  ഭീതിയിലാണ്. കാലവര്‍ഷക്കെടുതിയുടെ വിവരങ്ങള്‍ അറിയിക്കാന്‍ താലൂക്ക് കേന്ദ്രത്തിലും ജില്ലാ കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 

Leave A Reply