Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » അപകടമൊഴിയാതെ കെ.എസ്.ടി.പി റോഡ്; കാര്‍ നിയന്ത്രണം വിട്ട് കാള്‍വര്‍ട്ടിലിടിച്ച് നാലു പേര്‍ക്ക് പരിക്ക്

അപകടമൊഴിയാതെ കെ.എസ്.ടി.പി റോഡ്; കാര്‍ നിയന്ത്രണം വിട്ട് കാള്‍വര്‍ട്ടിലിടിച്ച് നാലു പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 7 June 2018 | 17:24


കെ.എസ്.ടി.പി റോഡില്‍ വീണ്ടും വാഹനാപകടം. ആള്‍ട്ടോ കാര്‍ കള്‍വര്‍ട്ടിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.  കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശികളായ നാലു പേരാണ് കാറിലുണ്ടായിരുന്നത്. 

പരിക്കേറ്റ മൂന്നു പേരെ സഅദിയ ആശുപത്രിയിലും ഒരാളെ കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മംഗളൂരുവിലെ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved