Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , » ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു

Written By Muhimmath News on Friday, 1 June 2018 | 18:35


കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു. ചേരങ്കൈ സിറാജ് നഗറിലെ ഓട്ടോ ഡ്രൈവറും നെല്ലിക്കുന്നില്‍ താമസക്കാരനുമായ ഹുസൈന്റെ മകന്‍ റാഷിദാ (21)ണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ബംഗളൂരുവിലെ കടയില്‍ ജോലിയാവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയത്. പോകുമ്പോള്‍ നേരിയ പനിയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി റാഷിദ് വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. 

ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ച് കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരംലഭിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved