Latest News :
...
Home » » അജാനൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

അജാനൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

Written By Muhimmath News on Friday, 22 June 2018 | 18:56


കാഞ്ഞങ്ങാട്: അജാനൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. അജാനൂര്‍ പടിഞ്ഞാറെക്കരയിലെ പരേതനായ എന്‍.വി.കുഞ്ഞമ്പു നായരുടെ വീടാണ് വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയില്‍ തകര്‍ന്നത്. മാളിക വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നുവീണു.

വീട്ടിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് മെമ്ബര്‍ ഹമീദ് ചേരക്കാടത്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved