Latest News :
...
Home » » കെ.എം.സി.സി മച്ചംപാടിയില്‍ നിര്‍മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം ഞായറാഴ്ച്ച

കെ.എം.സി.സി മച്ചംപാടിയില്‍ നിര്‍മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം ഞായറാഴ്ച്ച

Written By Muhimmath News on Saturday, 16 June 2018 | 18:35


മഞ്ചേശ്വരം: ജി.സി.സി, കെ.എം.സി.സി മച്ചംപാടി കമ്മിറ്റി മച്ചംപാടിയില്‍ നിര്‍മിച്ച ബൈത്തു റഹ്മയുടെ താക്കോല്‍ദാനം ഞായറാഴ്ച്ച കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം മച്ചംപാടിയില്‍ വെച്ച് മംഗളൂരു ഖാസി ത്വാഖാ അഹമ്മദ് മുസ്‌ലിയാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. മച്ചംപാടി കെ.എം.സി.സി പ്രസിഡന്റ് ഹുസ്സൈന്‍ മച്ചംപാടി അധ്യക്ഷത വഹിക്കും. അത്താവുള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും.

ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍ ആധാരം കൈമാറും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും.

യു.ഡി.എഫ് നേതാക്കളായ എ.അബ്ദുല്‍ റഹ്മാന്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.എ മൂസ, മഞ്ജുനാഥ ആല്‍വാ, എം.അബ്ബാസ്, എ.കെ.എം അഷ്‌റഫ്, ഹര്‍ഷാദ് വോര്‍ക്കാടി, സൈഫുള്ള തങ്ങള്‍, എ.കെ ആരിഫ്, റഹ്മത്തുള്ള സാഹിബ്, കെ.എം അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മഞ്ചേശ്വരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മച്ചംപാടി കെ.എം.സി.സി പ്രസിഡന്റ് ഹുസ്സൈന്‍ മച്ചംപാടി, ജനറല്‍ സെക്രട്ടറി ഹനീഫ് മച്ചംപാടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് അബ്ദുല്‍ ഹമീദ്, ഇസ്മായില്‍ നവാബ്, സിദ്ദീഖ് പുച്ചത്ത്ബയല്‍, എന്നിവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved