Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി എം പിക്ക് നിവേദനം നല്‍കി

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി എം പിക്ക് നിവേദനം നല്‍കി

Written By Muhimmath News on Sunday, 17 June 2018 | 18:14


കാസര്‍കോട്: കേരളാ കേന്ദ്ര സര്‍വ്വകലാശാലയില്‍ പിജി മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കുവാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു ജനകീയ ആക്ഷന്‍ കമ്മിറ്റി കാസര്‍കോട്ടെത്തിയ രാജ്യസഭാ എം പി വി മുരളീധരന് നിവേദനം നല്‍കി. ഒരു മെഡിക്കല്‍ കോളേജ് പോലും ഇല്ലാത്ത ഏക ജില്ലയായ കാസര്‍കോട് ആരോഗ്യമേഖലയില്‍ വളരെ പിന്നിലാണെന്നു ആക്ഷന്‍ കമ്മിറ്റി എം പിയെ ധരിപ്പിച്ചു. 

ഉപരാഷ്ട്രപതി പെരിയയില്‍ നടത്തിയ പ്രസംഗത്തില്‍ ഇവിടെ ഒരു മെഡിക്കല്‍ കോളേജ് ആവശ്യമാണെന്നത് സൂചിപ്പിച്ചിരുന്നു. കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി സാങ്കേതിക തടസ്സങ്ങള്‍ നീക്കി വേഗത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംപി ഉറപ്പു നല്‍കി. 

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ ഖാദര്‍ മാങ്ങാട്, കണ്‍വീനര്‍ അഡ്വ.കെ ശ്രീകാന്ത്, പ്രൊഫ.വി ഗോപിനാഥന്‍, എം പത്മാക്ഷന്‍, കെസി ഇര്‍ഷാദ്, ഫറൂഖ് കാസ്മി, ഡോ.അബ്ദുല്‍ ഹമീദ്, ഡോ.ഷമീം മുഹമ്മദ്, ശരീഫ് കാപ്പില്‍, ശിഹാബ് കെ ജെ മൊഗര്‍, കെപിഎസ് വിദ്യാനഗര്‍,മഹ്മൂദ് ഇബ്രാഹിം ഒ കെ , അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved