Latest News :
...
Home » , , » മൊഗ്രാല്‍പുത്തൂരിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കര്‍ണാടകയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്റേത്

മൊഗ്രാല്‍പുത്തൂരിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കര്‍ണാടകയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്റേത്

Written By Muhimmath News on Monday, 4 June 2018 | 17:18


കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയപാതയോരത്തെ കിണറ്റില്‍ ഇന്നലെ രാവിലെ കണ്ടെത്തിയ മൃതദേഹം കര്‍ണാടകയിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്റേതാണെന്ന് തിരിച്ചറിഞ്ഞു. കെ.എസ്.ഇ.ബി. റായിച്ചൂര്‍ സെക്ഷനിലെ അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ എസ്.എസ്. കാര്‍ത്തിക് (30) ആണ് മരിച്ചത്. ഇന്നു രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

കാര്‍ത്തിക്കിന് അടുത്തിടെ വിട്ടല്‍യിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിട്ടല്‍യില്‍ ജോലിചെയ്തുവരികയായിരുന്നു. മെയ് 31ന് വീട്ടിലേക്ക് വിളിച്ച കാര്‍ത്തിക് തിരക്കുണ്ടെന്നും മൂന്നുദിവസം കഴിഞ്ഞേ വീട്ടില്‍ വരുമെന്നും അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വൈദ്യുതി ഓഫീസിലെത്തി തിരക്കിയെങ്കിലും കാര്‍ത്തിക് വന്നില്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെയാണ് കുന്നില്‍ ദേശീയപാതയോരത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍, എസ്.ഐ. പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.

മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. കാര്‍ത്തിക്കിന്റെ ബൈക്ക് കിണറിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.

തുംകൂര്‍ തിപ്ടൂരിലെ രാമചന്ദ്രന്‍ -ഉമ ദമ്പതികളുടെ മകനാണ് കാര്‍ത്തിക്. അരവിന്ദ് ബാബു, സത്യ, ശ്രീദേവി എന്നിവര്‍ സഹോദരങ്ങളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved