Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » കാട്ടുപന്നിയുടെ കടിയേറ്റ് ബളാല്‍ സ്വദേശി ഗുരുതര നിലയില്‍

കാട്ടുപന്നിയുടെ കടിയേറ്റ് ബളാല്‍ സ്വദേശി ഗുരുതര നിലയില്‍

Written By Muhimmath News on Sunday, 3 June 2018 | 17:21


വെള്ളരിക്കുണ്ട്: കാലിലെ മാംസം കാട്ടുപന്നി കടിച്ചെടുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബളാല്‍ മരുതംകുളത്തെ താമരത്തിങ്കല്‍ മധു (55)വാണ് ഇന്നലെ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. 

മരുതംകുളം റോഡില്‍ വെച്ചാണ് മധുവിനെ കാട്ടുപന്നി അക്രമിച്ചത്. മധുവിന്റെ ഒരു കാലിലെ പിന്‍ഭാഗത്തെ മാംസം പന്നി കടിച്ചെടുക്കുകയായിരുന്നു. ഞരമ്പുകള്‍ വേര്‍പ്പെട്ട നിലയിലായിരുന്ന മധുവിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved