Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: അന്ത്യോദയക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പൊതുപ്രവര്‍ത്തകനുമായ പി.രാജന്‍ (രാജന്‍ കരിവെള്ളൂര്‍) ഉപവാസം നടത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് ഉപവാസം നടത്തിയത്. 
രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും ഒന്നിച്ചിറങ്ങാനുള്ള ആഹ്വാനമായിട്ടാണ് ഉപവസിക്കുന്നതെന്ന് രാജന്‍ കരിവെള്ളൂര്‍ പറഞ്ഞു. 

കാസര്‍കോട് വഴി അഞ്ച് വണ്ടികള്‍ക്കൊപ്പം അന്ത്യോദയയും ജില്ലാ സ്‌റ്റേഷനില്‍ നിര്‍ത്താതെ അവഗണിക്കുന്നതിലാണ് തന്റെ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി യാത്രക്കാരും സംഘടനാ പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.  പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയും ഡി.ആര്‍.യു.സി.സി അംഗവുമായ ആര്‍.പ്രശാന്ത്കുമാര്‍, അധ്യാപകന്‍ പി.മുരളീധരന്‍, സദാനന്ദ, ആസിഫ്, ഫക്രുദ്ദീന്‍ തുടങ്ങിയവര്‍ പിന്തുണ അറിയിച്ചെത്തി. വൈകീട്ട് അഞ്ചരക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കൃഷ്ണന്‍ നാരങ്ങനീര് നല്‍കി. 

2016 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചന്തേര ജി.യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനുമായി വിരമിച്ച വ്യക്തിയാണ് പി.രാജന്‍ എന്ന രാജന്‍ കരിവെള്ളൂര്‍. കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ( കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പൊതുപ്രവര്‍ത്തകനായ പി.രാജന്‍ എഴുത്തുകാരനും കൂടിയാണ്. രാജന്‍ കരിവെള്ളൂര്‍ എന്ന പേരിലാണ് ലേഖനം എഴുതിയിരുന്നത്. 

Leave A Reply