Latest News :
Home » , , , , » എ എ അടര്‍ച്ചാല്‍, പുത്തിഗെയില്‍ പ്രാസ്ഥാനിക മുന്നേറ്റത്തിന് ശക്തിപകര്‍ന്ന പ്രവര്‍ത്തകന്‍

എ എ അടര്‍ച്ചാല്‍, പുത്തിഗെയില്‍ പ്രാസ്ഥാനിക മുന്നേറ്റത്തിന് ശക്തിപകര്‍ന്ന പ്രവര്‍ത്തകന്‍

Written By Muhimmath News on Saturday, 30 June 2018 | 20:33


പുത്തിഗെ: ശനിയാഴ്ച മരണപ്പെട്ട സജീവ സുന്നീ പ്രവര്‍ത്തകന്‍ എ എ അടര്‍ച്ചാല്‍ പുത്തിഗെ പഞ്ചായത്തില്‍ സുന്നീ പ്രസ്ഥാനത്തിന് കഴിഞ്ഞകാലങ്ങളില്‍ ധീര നേതൃത്വം നല്‍കിയവരില്‍ പ്രധാനി.

പുത്തിഗെ പഞ്ചായത്ത് എസ് എസ് എഫ് രൂപീകരണയോഗത്തില്‍ സംബന്ധിക്കുകയും പ്രഥമ സെക്രട്ടറിയാവുകയും പിന്നാട് താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. കട്ടത്തടുക്ക മസ്ജിദില്‍ പുത്തിഗെ പഞ്ചായത്ത് എസ് വൈ എസ് രൂപീകരണയോഗത്തില്‍ സംബന്ധിച്ചിരുന്നു. പിന്നീട് പഞ്ചായത്തിലെ എസ് വൈ എസിന്റെ വിവിധ ഭാരവാഹിത്വം വഹിച്ചു. 

മുഹിമ്മാത്തിന്റെ തുടക്കം മുതകല്‍ തങ്ങളുസ്താദിനൊപ്പം ഉറച്ചുനിന്നും പ്രഗത്ഭ പണ്ഡിതര്‍ക്കു കീഴില്‍ ദീര്‍ഘകാലം ഓതിപ്പടിച്ച് വിവിധ മഹല്ലുകളില്‍ മുഅല്ലിമായി സേവനം ചെയ്ത ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പകരക്കാരനായും മറ്റും ചില മഹല്ലുകളില്‍ ഖത്വീബ്, ഇമാം, മുഅല്ലിം തുടങ്ങിയ മേഖലകളിലെല്ലാം സേവനം ചെയ്തിരുന്നു. 
ആദര്‍ശധീരതയോടെ ഉറച്ചുനിന്ന അടര്‍ച്ചാല്‍ നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു.

പ്രസ്ഥാനം പ്രതിസന്ധി നേരിട്ട തൊണ്ണൂറുകളില്‍ സുന്നീ സമ്മേളനങ്ങളുടെയും ക്യാമ്പയിനുകളുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

അഹ്മദ്കുഞ്ഞി അടര്‍ച്ചാലിന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved