കോട്ടയം: കേരളാ കോണ്‍ഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റില്‍ കെഎം മാണിയുടെ മകന് ജോസ് കെ മാണി മത്സരിക്കും. പാലായിലെ കെഎം മാണിയുടെ വസതിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗമാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. നിലവില്‍ കോട്ടയം ലോക്സഭാ എംപിയാണ് ജോസ് കെ മാണി. ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങും. കേരളാ കോണ്‍ഗ്രസില്‍ നിന്ന് ശക്തനായ ഒരു സ്ഥാനാര്‍ഥി രാജ്യസഭാ സ്ഥാനാര്ത്തിയായി വരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിഅടക്കമുള്ളവരുടെ താത്പര്യം. എന്നാല്‍ കെ എം മാണിക്ക് മത്സരിക്കാന്‍ താത്പര്യമില്ല എന്നതാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ വഴിയൊരുങ്ങിയത്.