Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » കെവിന്‍ വധം: പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു

കെവിന്‍ വധം: പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു

Written By Muhimmath News on Sunday, 3 June 2018 | 17:44


കൊല്ലം: കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്റെ വീടിനു സമീപത്തെ തോട്ടില്‍നിന്നുമാണ് നാലു വാളുകള്‍ കണ്ടെത്തിയത്.

ഞായറാഴ്ച രണ്ടുമണിയോടെ ആയിരുന്നു തെളിവെടുപ്പിനായി റിയാസ്,നിയാസ്, നിഷാന്‍, വിഷ്ണു എന്നീ പ്രതികളെ ചാലിയക്കരയില്‍ എത്തിച്ചത്. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറേ, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേരിടുള്ള നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കുറ്റകൃത്യം നടത്തിയ രീതി പ്രതികളെക്കൊണ്ട് പോലീസ് പുനരാവിഷ്‌കരിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമം. ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും പത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി വിജയ് സാഖറെ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved