Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » കെവിന്‍ വധം; പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

കെവിന്‍ വധം; പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

Written By Muhimmath News on Tuesday, 5 June 2018 | 11:58

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണസംഘം ഹൈക്കോടതിയില്‍ നാളെ ഹരജി നല്‍കും. മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയും ഡ്രൈവറും അറസ്റ്റിലായത്. ഏറ്റുമാനൂര്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് വന്‍തിരിച്ചടിയായിരുന്നു.

കേസില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നല്‍കും. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നല്‍കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved