കൊല്ലം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അക്രമം. പശുക്കടത്ത് ആരോപിച്ച് മൂന്ന് പേരെ മര്‍ദ്ദിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. ജലാല്‍, ജലീല്‍, സാബു എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിച്ചത്.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ വണ്ടിയിലാക്കി കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുന്ന വഴിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യാ ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.