Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

മടവൂര്‍: സി.എം സെന്റര്‍ മടവൂര്‍ ശരീഫില്‍ നടക്കുന്ന സി.എം വലിയുള്ളാഹി ആണ്ടു നേര്‍ച്ച ദിഖ് ര്‍ ദുആ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമായി.
വൈകുന്നേരം ആറു മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ സി.എം മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് സമസ്ത ഉപാധ്യക്ഷന്‍ കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ പതാക ഉയര്‍ത്തി. വൈകീട്ട് 7 നു നടന്ന ഉദ്ഘാടന സമ്മേളനം സി.എം സെന്റര്‍ ജറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. രാത്രി 9. മണിക്ക് നടക്കുന്ന മത പ്രഭാഷണത്തില്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഇല്ല്യാസ് ഐദ്രൂസ് എരുമാട്, സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍ അവേലം, എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, ജി അബൂബക്കര്‍ സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. 


ആണ്ടുനേര്‍ച്ചയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ഉച്ചക്ക് 2 ണിക്ക് മുതഅല്ലിം സംഗമം നടക്കും. സയ്യിദ് മുഹമ്മദ് തുറാബ്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, ഹാമിദലി സഖാഫി പാലാഴി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് 7 നു നടക്കുന്ന മത പ്രഭാഷണം സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി വള്ള്യാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അസ്മാഉല്‍ ഹുസ്‌ന ചൊല്ലി പ്രാര്‍ത്ഥന നടത്തും.


സമാപന ദിവസമായ ജൂലൈ 1 ന് രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 2 മണിക്ക് സി.എം വലിയുള്ളാഹിയുടെ സമാകാലികരും അനുഭവിച്ചവരുമായ ആളുകളുടെ ഒത്തുചേരലും നടക്കും. ഇ.കെ ഹുസൈന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഇടപ്പള്ളി, സി.എം മുഹമ്മദ് അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിക്കും. വൈകീട്ട് 5 നു ശാദുലി റാത്തീബും നടക്കും. 

7 നു നടക്കുന്ന ആത്മീയ സമാപന സമ്മേളനം കുമ്പോല്‍ കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കമാവും. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ പൊന്‍ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദിഖ്ര്‍ ദുആ സമ്മേളനത്തിന് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ നേതൃത്വം നല്‍കും.  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണവും സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ ബാഖവി മടവൂര്‍ സന്ദേശ പ്രഭാഷണവും നടത്തും. ഈ വര്‍ഷം നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്കുകള്‍ നേടിയവരെയും ഈ വര്‍ഷം എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരെയും ജാമിഅത്തുല്‍ ഹിന്ദ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവരെയും സമ്മേളനത്തില്‍ അനുമോദിക്കും. 

സയ്യിദ് മുല്ലക്കോയ പെരുമണ്ണ, സയ്യിദ് പി.എസ്.കെ തലപ്പാറ, സയ്യിദ് ജഅ്ഫര്‍ കോയ ഇടുക്കി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് കുഞ്ഞിസീതിക്കോയ കൊയിലാണ്ടി, സയ്യിദ് ത്വാഹ കുറ്റ്യാടി, സയ്യിദ് മുല്ലക്കോയ കാരക്കാട്, സയ്യിദ് മുഹ്‌സിന്‍ അവേലം, സയ്യിദ് സക്കരിയ്യ അല്‍ ജീലാനി, പി. ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, യു.കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, എരുമക്കൊല്ലി ഉസ്താദ്, സി.എം ഇബ്രാഹിം സാഹിബ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply