Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

മടവൂര്‍: സി എം വലിയുല്ലാഹി 28ാമത് ആണ്ട് നേര്‍ച്ചയുടെ സമാപന മഹാ സമ്മേളനം ഞായറാഴ്ച മടവൂര്‍ സി.എം സെന്ററില്‍ നടക്കും. രാവിലെ 10 മണിക്ക് സമ്പൂര്‍ണ്ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന വിവിധ പൂര്‍വ്വ വിദ്യാര്‍ത്ഥി പദ്ധതികളുടെ സമാപന സംഗമം കൂടിയാണ്.


2.30 ന് സി.എം വലിയുല്ലാഹി മുഹിബ്ബീങ്ങളുടെ ഒത്തുചേരല്‍ നടക്കും. 63 വര്‍ഷക്കാലം പകര്‍ന്നു നല്‍കിയ മഹാനായ സി.എം വലിയുല്ലാഹി (ഖ) യുടെ ജീവിത ചരിത്രം മുഹിബ്ബീങ്ങള്‍ പങ്കുവെക്കും. ചടങ്ങില്‍ സി.എം മുഹമ്മദ് അബൂബക്കര്‍ സഖാഫി പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഇടപ്പള്ളിയുടെ അധ്യക്ഷതയില്‍ ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ തളീക്കര, കെ.കെ മുഹമ്മദ് മുസ്ലിയാര്‍ കരുവന്‍പൊയില്‍, അബ്ദു ലത്തീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, സമദ് സഖാഫി മായനാട്, നാട്ടിക ഉമ്മര്‍ ഹാജി, ഡോക്ടര്‍ ഇബ്രാഹിം, ശംസു ഹാജി ബത്തേരി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.


വൈകിട്ട് 5.00 ന് നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി പ്രാര്‍ത്ഥന നടത്തും. സി.പി ശാഫി സഖാഫി, അബ്ദു ലത്തീഫ് സഖാഫി മമ്പുറം എന്നിവര്‍ ശാദുലി റാത്തീബിന് നേതൃത്വം നല്‍കും. 
വൈകുന്നേരം 6.30 ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയവരെയും ഈ വര്‍ഷം എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരെയും ചടങ്ങില്‍ അനുമോദിക്കും.


വെകുന്നേരം 7.00 ന് നടക്കുന്ന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ മുഹ്‌യുസ്സുന്ന പൊന്‍ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജ.സെക്രട്ടറി ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം അനുസ്മരണ പ്രഭാഷണവും സി.എം സെന്റര്‍ ജ.സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും. സമാപന ദിക്‌റ് ദുആക്ക് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 


സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് പി.കെ.എസ് തലപ്പാറ, സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ കൊയിലാട്ട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി, പി. ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, ഡോ. എ.പി.എച്ച് അസ്ഹരി, യു.കെ മജീദ് മുസ്ലിയാര്‍, സി.എം ഇബ്രാഹിം സാഹിബ് തുടങ്ങിയ മതസാമൂഹിക നേതാക്കള്‍ പങ്കെടുക്കും. സി.എം സെന്റര്‍ ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ റാഷിദ് ഖുത്വുബി നന്ദിയും പറയും. 


ശനിയാഴ്ച 2.00 ന് നടന്ന മുതഅല്ലിം സംഗമത്തില്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ കുന്ദമംഗലം പ്രാര്‍ത്ഥന നടത്തി. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്രാഹിം സഖാഫി താത്തൂര്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

വൈകീട്ട് 7.00 ന് നടന്ന മതപ്രഭാഷണ ചടങ്ങില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തങ്ങളുടെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമാപന ദുആക്ക്് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ആലിക്കുട്ടി ഫൈസി മടവൂര്‍ സ്വാഗതവും അബ്ദുന്നാസിര്‍ അഹ്‌സനി മടവൂര്‍ നന്ദിയും പറയും.

Leave A Reply