Latest News :
Home » , , , , , » മജ്‌ലിസുല്‍ അഹ്ദലിയ്യ ഞായറാഴ്ച രാവിലെ 10മണിക്ക് മുഹിമ്മാത്ത് എ.കെ.ജി. നഗറില്‍

മജ്‌ലിസുല്‍ അഹ്ദലിയ്യ ഞായറാഴ്ച രാവിലെ 10മണിക്ക് മുഹിമ്മാത്ത് എ.കെ.ജി. നഗറില്‍

Written By Muhimmath News on Friday, 1 June 2018 | 12:24

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നടത്തിവന്നിരുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യ ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് മുഹിമ്മാത്ത് എ.കെ.ജി. നഗറില്‍ നടക്കും.

സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ് മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ് മദ് ശഫീഖ് അല്‍ഹാദി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ഹൈദ്രോസ് തങ്ങള്‍, ഹംസ സഖാഫി കുട്ടശ്ശേരി, ശാഫി സഅദി, അബ്ബാസ് സഖാഫി കാവുംപുറം, സലാം സഅദി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി പരപ്പ, കബീര്‍ ഹിമമി സഖാഫി എന്നിവര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും.

രിഫാഇ ശൈഖിന്റെ 16-ാമത്തെ പേരക്കുട്ടി ശൈഖ് അഹ് മദ് ഇബ്‌റാഹിം അല്‍ രിഫാഈ ബഗ്ദാദ് അവരുടെ പ്രാര്‍ഥനയോടെ പരിപാടി സമാപിക്കും. പ്രത്യേക തൗബയും പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്. 
പരിപാടിയില്‍ നാസര്‍ ബായാര്‍, നാസര്‍ സീലാന്റ്, ബി.ഇ. മുഹമ്മദ്കുഞ്ഞി, പി.എം. മുഹമ്മദ് അലി, ഹുസൈന്‍ ഹാജി, അമീറലി ചൂരി ചൂരി, എ.പി. അബൂബക്കര്‍, അബ്ദുല്‍ അസീസ് അല്‍ഐന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved