Latest News :
...
Home » , , , , » മലപ്പുറം മമ്പാട് വാനും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മലപ്പുറം മമ്പാട് വാനും ബസും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

Written By Muhimmath News on Monday, 4 June 2018 | 17:43


നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് ഓമ്‌നിവാനുമായി കൂട്ടിയിടിക്കുകായിരുന്നു.

വാനിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഒരാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും ഏതാനും പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

എടവണ്ണ സ്വദേശി അക്ബര്‍ എന്നയാളും ബന്ധുക്കളുമാണ് വാനിലുണ്ടായിരുന്നത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ ഓമ്‌നിവാന്‍ പൂര്‍ണമായും തകര്‍ന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved