Tuesday, 26 June 2018

മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച


മഞ്ചേശ്വവരം: മള്ഹരു നുരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് 28ന് വ്യഴാഴ്ച മഗ്‌രിബ് നമാസ്‌ക്കാരനാന്തരം മള്ഹര്‍ ക്യമ്പസില്‍ നടക്കും. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. അനസ് സിദ്ദിഖി അല്‍കാമിലി ശിറിയ ഉദ്‌ബോദനം നടത്തും.

 സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പരമ്പ്, സി.അബ്ദുളള മുസ്‌ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫഌി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 2.00മണിക്ക് നടക്കുന്ന വനിത പഠന വേധിക്കും ആത്മിയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നേതൃത്വം നല്‍ക്കും.


SHARE THIS

Author:

0 التعليقات: