ബൈന്ദൂര്: നടന്നു പോവുന്നതിനിടെ ദേഹത്തേക്ക് മതിലിടിഞ്ഞുവീണ് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കര്‍ണാടക ബൈന്ദൂര് ഹേരൂര്‍ ഉള്ളൂരിലെ ധന്യ (22)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജട്ടിഗേശ്വര ക്ഷേത്രത്തിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ധന്യ. നടന്നുപോവുന്നതിനിടെ ക്ഷേത്ര മതില് ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. തകര്‍ന്നുവീണ മതിലിനടിയില്പെട്ട ധന്യ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഉള്ളൂരിലെ ചന്ദ്രശേഖര്‍ ഹേമ ഷെട്ടി ദമ്പതികളുടെ മകളാണ്. മംഗളൂരുവിലെ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എം എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ധന്യ. 15 ദിവസത്തെ അവധിക്ക് വീട്ടിലെത്തിയതായിരുന്നു. രണ്ട് സഹോദരിമാരുണ്ട്. വിവരമറിഞ്ഞ് ബൈന്ദൂര് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.