Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » തീവണ്ടി യാത്രക്കിടെ കാണാതായ എറണാകുളം സ്വദേശി ഉദുമ റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തീവണ്ടി യാത്രക്കിടെ കാണാതായ എറണാകുളം സ്വദേശി ഉദുമ റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Wednesday, 6 June 2018 | 18:19


കാഞ്ഞങ്ങാട്: തീവണ്ടി യാത്രക്കിടെ കാണാതായ എറണാകുളം സ്വദേശിയെ റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തീവണ്ടിയില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. തൃക്കാക്കരയിലെ ജോസ് കുര്യ(79)നാണ് മരിച്ചത്. ഇന്നലെ രാത്രി മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂഡബിദ്രിയിലെ സ്വകാര്യ കോളേജിലെ അഡ്മിഷന്‍ കോര്‍ഡിനേറ്ററാണ്. മറ്റു രണ്ടുപേര്‍ക്കൊപ്പം മടങ്ങുമ്പോള്‍ കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വെച്ചാണ് കാണാതായത്. പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ കാഞ്ഞങ്ങാട്ട് ഇറങ്ങി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. അന്വേഷിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ഉദുമ പള്ളത്ത് റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടത്. 
ഭാര്യ: റോസ്‌ലി. മക്കള്‍: ബീന, ഷിജു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved