Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍: ജാതി-മത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ നിരാലംബരുടെ നീറ്റലകറ്റുന്നതില്‍ ദേശീയവേദി പതിപ്പിക്കുന്ന ശ്രദ്ധ ശ്ലാഘനീയമാണെന്ന് പൈക്ക ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പറഞ്ഞു.മൊഗ്രാല്‍ ദേശീയവേദി, ഗള്‍ഫ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'റമദാന്‍ സാന്ത്വന സംഗമം'  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം.

 'ബൈത്തുസ്സുറൂര്‍' സമര്‍പ്പണം പോലുള്ള നന്മ നിറഞ്ഞ പരിപാടികളും നിര്‍ധനരുടെ കണ്ണീരൊപ്പുന്ന ധനസഹായങ്ങളും  ഏറെ മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൊഗ്രാല്‍ ദേശീയവേദി പ്രസിഡന്റ്: ടി.കെ.അന്‍വര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് റമളാന്‍ സാന്ത്വനത്തിന്റെ ഭാഗമായി ദുരിതം പേറുന്ന കുടുംബങ്ങള്‍ക്കുള്ള ലക്ഷത്തില്‍ പരം രൂപയുടെ വിവാഹചികിത്സ സാമ്പത്തിക സഹായങ്ങള്‍ വീട്ടില്‍ എത്തിച്ച് കൊടുത്തു. 

ഗള്‍ഫ് കമ്മിറ്റി അംഗം മനാഫ് എല്‍.ടി , എന്‍.എ.ഖാദര്‍ മാസ്റ്റര്‍, മൊഗ്രാല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്: എ.എം.സിദ്ദീഖ് റഹിമാന്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം.എസ്.മുഹമ്മദ്കുഞ്ഞി  പ്രസംഗിച്ചു. .സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതവും, ട്രഷറര്‍ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു.


Leave A Reply