Latest News :
...
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും ശനിയാഴ്ച

മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും ശനിയാഴ്ച

Written By Muhimmath News on Thursday, 28 June 2018 | 12:35

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും ജൂണ്‍ 30 ശനിയാഴ്ച  മഗ്‌രിബ് നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. 

ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍ സ്വലാത്ത്, ഉത്‌ബോധനം, കൂട്ടുപ്രാര്‍ഥന എന്നിവയ്ക്കുശേഷം തബറുക് വിതരണത്തോടെ സമാപിക്കും.

ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് സഖാഫി മലപ്പുറം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved