Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യയും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സമാപിച്ചു

മുഹിമ്മാത്ത് അഹ്ദലിയ്യയും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സമാപിച്ചു

Written By Muhimmath News on Saturday, 30 June 2018 | 22:47


പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും സമാപിച്ചു. 

ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍ സ്വലാത്ത്, ഉത്‌ബോധനം, കൂട്ടുപ്രാര്‍ഥന എന്നിവയ്ക്കുശേഷം തബറുക് വിതരണത്തോടെയാണ് പരിപാടി സമാപിച്ചത്.

സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. 

സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് സഖാഫി മലപ്പുറം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved