Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു

മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു

Written By Muhimmath News on Monday, 4 June 2018 | 10:56

പുത്തിഗെ: കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിവിധ പ്രവര്‍ത്തനമേഖലകളെ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി മുഹിമ്മാത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു. കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു.

 








പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹിമ്മാത്ത് എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് ഹാമിദ് തങ്ങള്‍, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. 

സ്‌കൂളിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഹനീഫ ടി എ ഹിംസാക്കിനും വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് തെളിയിച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് എ.പി. ബാലകൃഷ്ണന്‍, മുഹമ്മദ് അനസ്, ഖദീജത്ത് ജുമൈല എന്നിവര്‍ക്കും സമ്മാനിച്ചു. 











പത്തോളം ക്ലബ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മുഹിമ്മാത്ത് വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലബ് നേടി. 











സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഷിദ് സ്വാഗതവും രതീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved