Friday, 1 June 2018

പ്രവേശനോത്സവദിനത്തില്‍ പരിസ്ഥിതി അവബോധം പകര്‍ന്ന് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ്

പുത്തിഗെ: പരിസ്ഥിതി അവബോധം പകര്‍ന്ന് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ് പ്രവേശനോത്സവം. 

നന്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി മുഹമ്മദ് സഫ് വാന്‍, പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥിയും ചേര്‍ന്ന് സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചകത്തൈ നട്ട് വ്യത്യസ്തത ഒരുക്കി മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ് ശ്രദ്ധേയേമായി. 

പ്രവേശനോത്സവം ഉദ്ഘാടനം മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. സ്വാഗതവും നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: